യാത്രയയപ്പ് സമ്മേളനം

Tuesday 26 April 2022 12:48 AM IST

പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമിതി സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി . പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ, ട്രഷറർ എസ്.സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് നിസാംചിതറ, മുൻ സംസ്ഥാന സമിതി അംഗം തോമസ് തുണ്ടിയത്ത്, ജില്ലാ വൈസ്​ പ്രസിഡന്റ് സണ്ണി മാത്യു എന്നിവരടക്കം 49 അദ്ധ്യാപകരെയാണ് യാത്രയയച്ചത്. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.പ്രേം അദ്ധ്യക്ഷത വഹിച്ചു. വി.ജി കിഷോർ, ഫിലിപ്പ് ജോർജ്, വിൽസൻ തുണ്ടിയത്ത്, ആർ ജ്യോതിഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement