തെളിനീരൊഴുകും നവകേരളം

Tuesday 26 April 2022 2:21 AM IST
river

കോഴിക്കോട് : തെളിനീരൊഴുകും നവകേരളം ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തലക്കുളത്തൂർ പഞ്ചായത്തിൽ തുടക്കമായി. എടക്കര വായനശാലയ്ക്ക് സമീപം നടന്ന പരിപാടി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.

എടക്കര നാലാം വാർഡ് മണ്ണ്ക്കണ്ടിയിലെ 1.5 കിലോമീറ്റർ വരുന്ന അത്യാർ തോടാണ് ക്യാമ്പയിന്റെ ഭാഗമായി ശുചീകരിക്കുന്നത്. ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും വി.ഇ.ഒ സ്മിത നന്ദിയും പറഞ്ഞു.

Advertisement
Advertisement