മാലിന്യമുക്ത പദ്ധതിക്ക് തുടക്കമായി

Wednesday 27 April 2022 12:30 AM IST

മണ്ണാർക്കാട്: മാലിന്യമുക്ത നഗരമെന്ന ലക്ഷ്യവുമായി മണ്ണാർക്കാട് നഗരസഭ 'സമ്പൂർണ്ണ മാലിന്യ സംസ്‌കരണ ശുചിത്വ സുന്ദര നഗരം' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഹെൽത്ത് വാഹനം നഗരസഭാ ചെയർമാൻ ഫായിദ ബഷീർ ഫ്ലാഗ് ഒഫ് ചെയ്തു. നഗരത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫായിദ ബഷീർ പറഞ്ഞു. ആദ്യഘട്ടത്തിൽ അജൈവ മാലിന്യമാണ് ശേഖരിച്ച് സംസ്‌കരിക്കുക. തുടർന്ന് ഘട്ടംഘട്ടമായി ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും നീക്കം ചെയ്യുമെന്നും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുക കൂടിയാണ് പുതുതായി രൂപീകരിച്ച സ്‌ക്വാഡിന്റെ ലക്ഷ്യം. ഇതിലൂടെ ഹരിത കർമ്മ സേനക്ക് പുതിയ മുഖമാണ് നഗരസഭ നൽകുന്നത്. ചടങ്ങിൽ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷെഫീക്ക് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീദ, വത്സലകുമാരി, യൂസഫ് ഹാജി, വിനയൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement