മുസ്ലീംപള്ളി പൂട്ടണം: ഹിന്ദു ഐക്യവേദി

Wednesday 27 April 2022 1:04 AM IST

കൊച്ചി: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടന്നതും ആയുധങ്ങൾ സൂക്ഷിച്ചതുമായ ശംഖുവാരത്തോട് മുസ്ലീം പള്ളി അടച്ച് പൂട്ടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ് ഈ പള്ളി. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ഇമാം സദാം ഹുസൈൻ അറസ്റ്റിലായ സംഭവം നിസാരവത്ക്കരിക്കരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു. സ്ഥലത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും പുറന്തള്ളിയപ്പോഴാണ് പോപ്പുലർ ഫ്രണ്ടുകാർ പുറമ്പോക്ക് ഭൂമിയിൽ സ്വന്തം നിലയ്ക്ക് അനധികൃതമായി പള്ളി നിർമ്മിച്ചത്. പാലക്കാട് സഞ്ജിത്ത് വധത്തിലും ഇബ്രാഹിം മൗലവി എന്ന പള്ളി ഇമാം പ്രതിയാണെന്ന് ആർ.വി. ബാബു പറഞ്ഞു.

Advertisement
Advertisement