സി.ബി.എസ്.ഇ പരീക്ഷകൾ ഇന്ന് തുടങ്ങും

Wednesday 27 April 2022 12:00 AM IST

കൊച്ചി: സി.ബി.എസ്.ഇ സെക്കൻഡ് ടേം ബോർഡ് മേജർ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. പത്താം ക്ളാസിൽ ഇംഗ്ളീഷാണ് ഇന്ന് ആദ്യ പരീക്ഷ. മൈനർ സബ്ജക്ടുകളായ പെയിന്റിംഗ് തുടങ്ങിയ വിഷയങ്ങൾക്കുള്ള പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 1412 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പത്താം ക്ളാസിൽ 21,16,209 പേരും 12ാം ക്ളാസിൽ 14,54,370 പേരും പരീക്ഷ എഴുതും. പത്താം ക്ളാസ് അവസാന പരീക്ഷ മേയ് 24നും പന്ത്രണ്ടാം ക്ളാസിലേത് ജൂൺ 15നും നടക്കും.

Advertisement
Advertisement