പോക്സോ കേസ്: 72 കാരാന് 65 വർഷം കഠിനതടവ്

Thursday 28 April 2022 12:46 AM IST

പട്ടാമ്പി: എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 72-കാരാന് 65 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശി അപ്പുവിനാണ്(72) 65വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും പട്ടാമ്പി എഫ്.ടി.എസ്.സി ജഡ്ജ് സതീഷ്‌കുമാർ ശിക്ഷ വിധിച്ചത്. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവാണ് പ്രതി. കുട്ടിയുടെ പരാതിപ്രകാരം ഒറ്റപ്പാലം സി.ഐയാണ് കേസെടുത്തത്. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജാരായി. കോടതി നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും.

Advertisement
Advertisement