ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ്: വിപണിമൂല്യം 19 ലക്ഷംകോടി കടന്നു

Thursday 28 April 2022 1:02 AM IST

ന്യൂഡൽഹി: രാജ്യത്തെ മൂലധന വിപണിയിൽ 19 ലക്ഷംകോടി രൂപ വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില രണ്ടുശതമാനം കുതിച്ച് 2,827.10 എന്ന പുതിയ ഉയരത്തിലെത്തിയതോടെയാണിത്.

ബി.എസ്.ഇയിലെ കണക്കുകൾ പ്രകാരം 19.02 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യം. അതേസമയം, സെൻസെക്‌സ് 500 പോയന്റിലധികം ഇടിഞ്ഞിട്ടും റിലയൻസിൽ കുതിപ്പുണ്ടായത് ശ്രദ്ധേയാണ്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായ റിലയൻസിന്റെ ഓഹരി വിലയിൽ 11 ശതമാനമാണ് നേട്ടമുണ്ടായത്. ഏപ്രിൽ 18ലെ വിലയായ 2,544 രൂപയിൽനിന്നാണ് ഈ കുതിപ്പ്. പെട്രോകെമിക്കൽസ്, ഓയിൽ ഗ്യാസ് പര്യവേഷണം, റീട്ടെയിൽ, ഡിജിറ്റൽ സേവനം, മീഡിയ തുടങ്ങിയമേഖലയിൽ സാന്നിദ്ധ്യമുള്ള റിലയൻസ്, രാജ്യത്തെതന്നെ വലിയ കമ്പനികളിലൊന്നാണ്.

Advertisement
Advertisement