നഗരസഭകൾക്ക് മുന്നിൽ ധർണ

Thursday 28 April 2022 12:39 AM IST

കൊച്ചി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, തദ്ദേശ- പൊതുസർവീസ് പ്രാവർത്തികമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ( കെ.എം.സി.എസ്.യു ) നേതൃത്വത്തിൽ നഗരസഭകൾക്ക് മുന്നിൽ ജീവനക്കാർ ധർണ നടത്തി. കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ കെ.വി. സതീശൻ, പി.ഡി.സാജൻ, വിനു ജോസഫ്, സ്റ്റാലിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement