കേരള ബാങ്കിന്‌ ദേശീയ അവാർഡ്

Thursday 28 April 2022 12:00 AM IST
മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ അവാർഡ് ഛത്തീസ് ഗഡിലെ റായ്പൂരിൽ മുഖ്യമന്ത്രി ബുഭേഷ് ബാഗലിൽ നിന്ന് ബാങ്ക് ജനറൽ മാനേജർ സി. സുനിൽ ചന്ദ്രൻ സ്വീകരിക്കുന്നു.

തിരുവനന്തപുരം:സഹകരണ ബാങ്കിംഗ്‌ മികവിന്‌ നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ കേരള ബാങ്കിന് ദേശീയതലത്തിൽ ഒന്നാം സ്ഥാനം.

സഹകരണ മേഖലയിലെ ത്രിതല സംവിധാനത്തിനു പകരം ഗ്രാമീണ ജനതയ്‌ക്കും കർഷകർക്കും മെച്ചപ്പെട്ട ബാങ്കിംഗ്‌ സേവനം നൽകാൻ ദ്വിതല സംവിധാനം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. ജനാധിപത്യ രീതിയിലുള്ള പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ്‌സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിൽ എത്തിക്കൽ, മികച്ച റിക്കവറി പ്രവർത്തനം, കുടിശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരത, മികച്ച ലാഭം, ഭരണ നൈപുണ്യം, കമ്പ്യൂട്ടറൈസേഷൻ, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് കേരള ബാങ്കിന്‌ അവാർഡ് നൽകിത്.

റായ്‌പൂരിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ ബാങ്കിനുവേണ്ടി ജനറൽ മാനേജർ സി. സുനിൽ ചന്ദ്രൻ, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

Advertisement
Advertisement