കെ- റെയിൽ വിരുദ്ധസമരം

Thursday 28 April 2022 12:33 AM IST

കൊച്ചി: വികസനപദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായങ്ങളും ആവലാതികളും കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗാന്ധിയനും ചിന്തകനുമായ പ്രൊഫ. കെ. അരവിന്ദാക്ഷൻ പറഞ്ഞു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ നേതൃത്വത്തിൽ നടന്ന സിൽവർലൈൻ വിരുദ്ധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. എം .പി. ബാബുരാജ്, മുൻ എം.പി ഡോ. ചാൾസ്ഡയസ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. പി .എ. ഷാനവാസ്, അഡ്വ. വി.എം. മൈക്കിൾ, ജോർജ് കാട്ടുനിലത്ത്, പ്രൊഫ. കെ.ബി. വേണുഗോപാൽ, പി.എ. പ്രേംബാബു, അഡ്വ. വർഗീസ് പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement