ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Thursday 28 April 2022 12:00 AM IST
പ​ത്ത​നം​തി​ട്ട​യി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ൻ്റെ​ ​പ​താ​ക​ ​പൊ​തു​ ​സ​മ്മേ​ള​ന​ ​ന​ഗ​രി​യാ​യ​ ​ജി​ല്ലാ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​സം​ഘാ​ട​ക​ ​ചെ​യ​ർ​മാ​നു​മാ​യ​ ​കെ.​പി​ ​ഉ​ദ​യ​ഭാ​നു​ ​ഉ​യ​ർ​ത്തു​ന്നു.​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ൻ്റ് ​എ​സ്.​സ​തീ​ഷ്,​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​ജ​നീ​ഷ്കു​മാ​ർ,​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്ജ് ,​ചി​ന്താ​ ​ജെ​റോം​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം ഫോട്ടോ: സ​ന്തോ​ഷ് ​നി​ല​യ്ക്കൽ

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ (ഭഗത്സിംഗ് നഗർ) പതാക ഉയർന്നു.

സംസ്ഥാന പ്രസിഡന്റ് എസ്.കെ സജീഷ് നയിച്ച പതാക ജാഥയും, ചിന്താ ജെറോമിന്റെ നേതൃത്വത്തിലുളള കൊടിമര ജാഥയും, കെ.യു.ജനീഷ് കുമാർ എം.എൽ.എ നയിച്ച ദീപശിഖാ ജാഥയും തിരുവല്ലയിൽ സംഗമിച്ച് കൂറ്റൻ റാലിയായി പത്തനംതിട്ടയിലെത്തി. വെള്ളയും ചുവപ്പും യൂണിഫോം അണിഞ്ഞ പ്രവർത്തകർ നൂറുകണക്കിന് ബൈക്കുകളിൽ ജാഥകൾക്ക് അകമ്പടിയേകി. ടി.കെ റോഡിൽ നഗര കവാടമായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തിയപ്പോൾ ആയിരത്തിലേറെ യുവതീ യുവാക്കൾ ജാഥയുടെ ഭാഗമായി. മന്ത്രി വീണാ ജോർജ്, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ തുടങ്ങിയവർ ജാഥയെ സ്വീകരിക്കാൻ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തിയിരുന്നു. ചെണ്ടമേളവും ബാൻഡ് സംഘവും ജാഥയ്ക്ക് കൊഴുപ്പേകി.സ്വാഗതസംഘം ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ കെ.പി.ഉദയഭാനു പതാക ഉയർത്തി.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30ന് ശബരിമല ഇടത്താവളത്തിൽ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. 650 പ്രതിനിധികൾ പങ്കെടുക്കും. നാളെയും പ്രതിനിധി സമ്മേളനം തുടരും.വർഗീതയയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവജന ഐക്യം

എന്ന വിഷയത്തിലെ സെമിനാർ 29ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന പൊതുസമ്മേളനം 30ന് വൈകിട്ട് അഞ്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement