കോഴിക്കോട് ആറു വയസുകാരിക്ക് ഷിഗല്ലെ

Thursday 28 April 2022 12:38 AM IST

കോഴിക്കോട് : എരഞ്ഞിക്കലിൽ ആറു വയസുകാരിക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു. വയറിളക്കമടക്കമുള്ള അസുഖങ്ങൾ കാരണം കഴിഞ്ഞ 16ന് കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ഷിഗല്ലെ ബാക്ടീരിയ ബാധ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇപ്പോൾ കുട്ടി വീട്ടിൽ ചികിത്സയിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണമുണ്ട്. പ്രദേശത്ത് 500ഓളം പേർ പങ്കെടുത്ത വിരുന്നിൽ രണ്ട് കുട്ടികളും പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement