വാഹന നികുതി: മാനസിക വെല്ലുവിളി നേരിടുന്നവരെ ഒഴിവാക്കി

Thursday 28 April 2022 3:15 AM IST

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പൗൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയത്. സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40% ഭിന്നശേഷി ശുപാർശ ചെയ്തവർക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യമാണ് ഇവർക്ക് കൂടി ലഭ്യമാക്കിയത്.

Advertisement
Advertisement