സമ്മർ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ്

Friday 29 April 2022 12:10 AM IST

പത്തനംതിട്ട : തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം, എലൈറ്റ് അരീന ടർഫ് എന്നിവിടങ്ങളിൽ, സ്‌കോർലൈൻ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലായിരിക്കും പരിശീലന ക്യാമ്പുകൾ.

ആറു മുതൽ 16 വരെ പ്രായം ഉള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എന്നിവയുടെ അംഗീകൃത ലൈസൻസുള്ള കോച്ചുകളായിരിക്കും പരിശീലനം നല്കുക.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് കേരള അക്കാദമി ലീഗുകളിൽ മത്സരിക്കാനും ഐ.എസ്.എൽ, ഐലീഗ് ക്ലബ്ബുകളുടെ അക്കാദമികളിൽ സൗഹൃദമത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഫോൺ​: 9847880634, 7994011611.

Advertisement
Advertisement