മേക്കൊഴൂർ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ ദേവാലയ കൂദാശ ഇന്ന്

Friday 29 April 2022 12:19 AM IST

പത്തനംതിട്ട : മേക്കൊഴൂർ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് രൂപതാ അദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്കും യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്കും സ്വീകരണം. 3.30ന്‌ ദേവാലയ കൂദാശ. 5.30ന് കൃതഞ്ജതാബലി , ആദ്യ കുർബാന സ്വീകരണം. 30ന് രാവിലെ 8.30ന് ഫാ.സുബിൻ ബാബു കളീയ്ക്കലിന്റെ പ്രഥമ ദിവ്യബലി അർപ്പണം നടക്കും. തുടർന്ന് 10.30ന് അനുമോദന സമ്മേളനം. ഒന്നിന് രാവിലെ 8ന് കുർബാന, 3ന് വൈകിട്ട് 6ന് കൂർബാന , 4ന് രാവിലെ 8ന് ചെമ്പ് പ്രതിഷ്ഠ, വൈകിട്ട് 6ന് കുർബാന, 5ന്‌ വൈകിട്ട് 5.30ന് കുർബാന, മെഴുകുതിരി പ്രദക്ഷിണം, തുടർന്ന് ചെമ്പെടുപ്പ് റാസ. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ തോമസ് എബ്രഹാം, കൺവീനർ ജോർജ്‌ യോഹന്നാൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement