പു​തു​ത​ല​മു​റ​യ്ക്ക് ​ച​രി​ത്രം​ ​പ​ക​ർ​ന്ന് ​ന​ൽ​കി​യി​ല്ലെ​ങ്കിൽ ജ​നാ​ധി​പ​ത്യ​ത്തി​ന് ​തി​രി​ച്ച​ടി​​:​ ​ഗോ​വ​ ​ഗ​വ​ർ​ണർ

Friday 29 April 2022 12:02 AM IST
എ.​കെ.​ശ​ങ്ക​ര​മേ​നോ​ൻ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണ​വും​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണ​വും​ ​അ​ള​കാ​പു​രി​ ​ഹാ​ളി​ൽ​ ​ഗോ​വ​ ​ഗ​വ​ർ​ണ​ർ​ ​പി.​എ​സ്.​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: പുതുതലമുറയ്ക്ക് ചരിത്രം പകർന്ന് നൽകാൻ സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എ.കെ.ശങ്കരമേനോൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച എ.കെ.ശങ്കരമേനോൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് സർഗാത്മക ശേഷിയുള്ള ന്യൂനപക്ഷമാണ്. ഇന്ത്യ പുരോഗതിയിലേക്കെത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് യുവതലമുറ പഠിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് പാഠമാണ് എ.കെ.ശങ്കരമോനോന്റെ ജീവിതമെന്ന് ഗവർണർ അനുസ്മരിച്ചു. സമർപ്പിത പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലായിരുന്നു അദ്ദേഹം പൊതുപ്രവർത്തനം നടത്തിയിരുന്നതെന്ന് ഗവർണർ പറഞ്ഞു.

ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ശ്രീധരൻപിള്ള കെ.രാമൻപിള്ളയ്ക്ക് സമർപ്പിച്ചു. ജീവിതം സമരമാക്കിയ യഥാർത്ഥ വിപ്ലവകാരിയായിരുന്നു എ.കെ.ശങ്കരമേനോനെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ അനുസ്മരിച്ചു. അഡ്വ.ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി. ചേക്കുട്ടി, പി.കെ. കൃഷ്ണദാസ്, സുധ കാപ്പിൽ കെ. ശരത്‌ലാൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement