എസ്.സി പ്രൊമോട്ടർ നിയമനം: ഒന്നാം ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Friday 29 April 2022 12:56 AM IST

മലപ്പുറം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ പഞ്ചായത്ത് /നഗരസഭകളിലേക്കുള്ള പട്ടികജാതി പ്രൊമോട്ടർ നിയമനത്തിനായി നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് / മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഉദ്യോഗാർത്ഥികളിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി രണ്ടാം ഘട്ട അഭിമുഖ പരീക്ഷ നടത്തും. ഇതിന് ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രമോട്ടർമാരെ നിയമിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

Advertisement
Advertisement