ബാലമിത്ര കുഷ്ഠരോഗ നിർണ്ണയം: ഇന്ന് തുടക്കം

Friday 29 April 2022 1:51 AM IST

തിരുവനന്തപുരം : അങ്കണവാടി കുട്ടികൾക്കായി ബാലമിത്ര എന്ന പേരിൽ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന കുഷ്ഠരോഗ നിർണയ പരിപാടിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് പത്തനംതിട്ട നാരങ്ങാനം അങ്കണവാടിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 49, 60, 52, 9, 17 എന്നിങ്ങനെയായിരുന്നു. കുഷ്ഠരോഗം മൂലം കുട്ടികളിൽ അംഗവൈകല്യം ഉണ്ടാകുന്നതും

തടയുക ലക്ഷ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.ജില്ലാ ലെപ്രസി ഓഫീസർമാരുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാർക്ക് കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നൽകും. രോഗ ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി പരിശോധിച്ച് തുടർന്നുള്ള രോഗനിർണയവും ചികിൽസയും ഉറപ്പാക്കും. കുടുംബാംഗങ്ങളെയും പരിശോധിക്കും.

Advertisement
Advertisement