കോയവളപ്പിൽ പെരുന്നാൾ കിറ്റ് വിതരണം

Saturday 30 April 2022 12:34 AM IST
കോയ വളപ്പ് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ കെ.എം .റഷീദ് നിർവഹിക്കുന്നു

കോഴിക്കോട്. കോയവളപ്പ് മുസ്ലീം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോയവളപ്പിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സൗത്ത് മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.എം.റഷീദ് ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ പി.വി.അവറാൻ മുഖ്യാതിഥിയായി. പി.ടി.കുഞ്ഞായി കോയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ആദം, കെ.പി.ജലീൽ, എം.ജയ്സൽ ഉസ്താദ്, കെ.മജീദ്, സി.വി.ഉസ്മാൻ, കെ.പി.റഷീദ്, കെ.പി.നിയാസ്, ടി.ടി.മൊയ്തീൻ, കെ.ടി.മുസ്തഫ, കെ.പി.അഫ്സൽ, എൻ.അബൂബക്കർ, സി.പി.അഷറഫ്, പി.കെ.ബഷീർ, എം.അബൂബക്കർ, എൻ.വി.മുസമ്മിൽ, എ.ബഷീർ, എം.കെ.മുഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement