ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ നയരേഖ തയ്യാർ

Friday 29 April 2022 11:20 PM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 2020ലെ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെ നടപ്പാക്കണമെന്ന് വിശദീകരിക്കുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ മാർഗ്ഗരേഖ ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രകാശനം ചെയ്തു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭരണഘടനയാണ് പുതിയ മാർഗ്ഗരേഖയെന്ന് മന്ത്രി പറഞ്ഞു.

ലക്ഷ്യമിടുന്നത്:

കുട്ടികളുടെ സമഗ്ര വികാസം, നൈപുണ്യത്തിന് ഊന്നൽ, അദ്ധ്യാപകരുടെ ഗുണപരമായ പങ്ക്, മാതൃഭാഷയിലെ പഠനം, സാംസ്‌കാരിക വേരുകൾക്ക് ഊന്നൽ

നാല് മേഖലകൾ:

സ്‌കൂൾ വിദ്യാഭ്യാസം, നഴ്സറി കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും, അദ്ധ്യാപക പരിശീലനം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം

എൻ.സി.ഇ.ആർ.ടിയുടെ പിന്തുണയോടെ ഡോ. കെ. കസ്തൂരിരംഗൻ അദ്ധ്യക്ഷനായ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയാണ് 'ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്' വികസിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി കരിക്കുലത്തിനും ഇടയിലുള്ള പാലമായി മാർഗ്ഗരേഖ പ്രവർത്തിക്കും.

Advertisement
Advertisement