സംസ്ഥാന സമ്മേളനത്തിൽ വിമർശനം: ഡി.വൈ.എഫ്.എെയെ നയിക്കുന്നത് റിയാസ് - റഹീം - സതീഷ് കോക്കസ്

Saturday 30 April 2022 12:00 AM IST

പത്തനംതിട്ട: ഡി.വൈ.എഫ്.എെ മൂന്നംഗ കോക്കസിന്റെ പിടിയിലാണെന്ന് സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ വിമർശനം. മുൻ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഇപ്പോഴത്തെ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർക്കെതിരെയാണ് വിമർശനം.

സംഘടനയെ കൈപ്പിടിയിലാക്കാൻ റിയാസും റഹീമും ശ്രമിച്ചു. ചില നേതാക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘട‌നയെ ഉപയോഗിക്കുന്നു. ഇത് തിരുത്തണം. സംഘടനയിൽ ചിലയിടങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുണ്ട്. ചാല ബ്ളോക്ക് കമ്മിറ്റി പിരിച്ചുവിട്ടതും ചിലരെ പുറത്താക്കിയതും ഇതേത്തുടർന്നാണ്. ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം സംഘടനയിൽ അനുവദിക്കരുത്. സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം മുളയിലേ നുള്ളണം.

പത്തനംതിട്ട ജില്ലാകമ്മിറ്റിയെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് തിരുവല്ല, റാന്നി മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയ്ക്ക് ജില്ലയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ല. സി.പി.എം പരിപാടികൾക്ക് ആളെക്കൂട്ടാനുള്ള സംവിധാനം പോലെയായി. അതേസമയം, ജനറൽ ആശുപത്രിയിലെ പൊതിച്ചോറ് വിതരണം ഡി.വൈ.എഫ്.എെക്ക് ജില്ലയിൽ വലിയ മതിപ്പുണ്ടാക്കിയെന്ന് പത്തനംതിട്ട, കോന്നി മേഖലാ പ്രതിനിധികൾ പറഞ്ഞു.
ഡി.വൈ.എഫ്.എെ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.യു. ജനീഷ് കുമാർ ശബരിമലയിൽ മിക്കപ്പോഴും ദർശനം നടത്തുന്നതിനെ കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണിത്. ശബരിമല സ്ത്രീ പ്രവേശനവിവാദ സമയത്ത് പാർട്ടി നയങ്ങൾ വിശദീകരിക്കാൻ ഒരു സംസ്ഥാന നേതാവിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ടായി

വിമർശനം ഉണ്ടായില്ലെന്ന്

സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം ഉണ്ടായില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിരാശ ബാധിച്ചവരുടെ പ്രചാരണമാണ്. പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടെയുള്ള തന്റെ പ്രവർത്തനങ്ങളെ തെറ്റായ ദിശയിലേക്ക് എത്തിക്കണമെന്ന താത്പര്യക്കാരും പിന്നിലുണ്ട്. സമ്മേളനത്തിൽ ചർച്ചകളും വിമർശനങ്ങളും സ്വാഭാവികമാണ്. തനിക്കെതിരായ ചർച്ചകളായി പുറത്തുവന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് കെ.യു. ജനീഷ് കുമാറും പറഞ്ഞു.

കെ​ ​റെ​യി​ലി​നൊ​പ്പം​ ​ഡി.​വൈ.​എ​ഫ്.​എെ​;​
കേ​ന്ദ്ര​ത്തി​നെ​തി​രെ​ ​സ​മ​ര​വും

പ​ത്ത​നം​തി​ട്ട​:​ ​കെ​ ​-​ ​റെ​യി​ലി​ന്റെ​ ​ഗു​ണ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച് ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നൊ​പ്പം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കാ​ൻ​ ​ഡി.​വൈ.​എ​ഫ്.​എെ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​തീ​രു​മാ​നം.
കേ​ന്ദ്ര​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നും​ ​തൊ​ഴി​ൽ​ ​നി​രോ​ധ​നം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്ത​ണ​മെ​ന്ന​ ​പ്ര​മേ​യം​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​അം​ഗീ​ക​രി​ച്ചു.​ ​യു​വാ​ക്ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​കൊ​ടു​ക്കേ​ണ്ട​ ​എ​ച്ച്.​എ​ൻ.​എ​ൽ,​ ​ബി.​പി.​സി.​എ​ൽ​ ​തു​ട​ങ്ങി​യ​ ​കേ​ന്ദ്ര​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വി​ൽ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​യു​വ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തും.​ ​ലിം​ഗ​ ​സ​മ​ത്വ​ത്തി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​സാ​മൂ​ഹി​ക​ ​അ​വ​ബോ​ധം,​ ​വ​ല​തു​പ​ക്ഷ​വ​ത്ക​ര​ണ​ത്തി​ന്റെ​ ​അ​പ​ക​ടം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ര​ചാ​ര​ണം​ ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള​ ​പ്ര​മേ​യ​ങ്ങ​ളും​ ​സ​മ്മേ​ള​നം​ ​അം​ഗീ​ക​രി​ച്ച​താ​യി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​സ​തീ​ഷും​ ​സെ​ക്ര​ട്ട​റി​ ​വി.​കെ​ ​സ​നോ​ജും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ ​ച​ർ​ച്ച​ ​ഇ​ന്ന് ​തു​ട​രും.
സ​മ്മേ​ള​ന​ത്തി​ന് ​സ​മാ​പ​നം​ ​കു​റി​ച്ച് ​പൊ​തു​സ​മ്മേ​ള​നം​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഒ​രു​ല​ക്ഷം​ ​യു​വ​ജ​ന​ങ്ങ​ളു​‌​ടെ​ ​റാ​ലി​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​എ​ത്തും.​ ​സി.​പി.​എം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​ബൃ​ന്ദാ​കാ​രാ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​മാ​രാ​യ​ ​വി​ണാ​ജോ​ർ​ജ്,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​സ​ജി​ ​ചെ​റി​യാ​ൻ,​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​എ.​എ​ ​റ​ഹിം,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​വോ​യ് ​മു​ഖ​ർ​ജി,​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കെ.​ ​യു.​ ​ജ​നീ​ഷ് ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Advertisement
Advertisement