നന്മ പ്രോപ്പർട്ടീസ് വൺ കൊച്ചി പദ്ധതി വൈറ്റിലയിൽ

Sunday 01 May 2022 12:38 AM IST

കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നൂതന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന 'വൺ കൊച്ചി" പദ്ധതിയുമായി നന്മ പ്രോപ്പർട്ടീസ്. വൈറ്റിലയിൽ ആരംഭിക്കുന്ന പദ്ധതിയിൽ 452 വീതം സിംഗിൾ, ഡബിൾ ബെഡ്‌റൂം അപാർട്ട്‌മെന്റുകളുണ്ടാവും. കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കോംപാക്ട് പ്ലസ് പ്രീമീയം ശ്രേണി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നന്മ പ്രോപ്പർട്ടീസ് ഇതുവരെ 19 പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ട്.

വൈറ്റില മെട്രോ സ്റ്റേഷൻ, മൊബിലിറ്റി ഹബ്ബ്, വാട്ടർ മെട്രോ എന്നിവയ്ക്ക് സമീപമായാണ് വൺ കൊച്ചി അപാർട്ട്‌മെന്റുകൾ സജ്ജമാവുക. ആദ്യമായി വീട് വാങ്ങുന്നവരെയാണ് പദ്ധതി ഉന്നമിടുന്നത്. 20 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് ഇതിനകം കൈമാറിയ നന്മ പ്രോപ്പർട്ടീസ്, തിരുവനന്തപുരം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പദ്ധതികൾ ആരംഭിക്കുമെന്ന് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. രണ്ടുവർഷത്തിനകം വൺകൊച്ചി പദ്ധതി പൂർത്തിയാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അഷീൻ പാണക്കാട് പറഞ്ഞു.

Advertisement
Advertisement