അനാഥക്കുഞ്ഞ് അമേരിക്കൻ ദമ്പതികളുടെ ദത്തുപുത്രി

Saturday 30 April 2022 11:26 PM IST

കോഴിക്കോട്: ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത് അമേരിക്കൻ ദമ്പതിമാർ. സർക്കാരിന്റെ ദത്തെടുക്കൽ നിർദ്ദേശങ്ങൾ പാലിച്ച് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊയിലാണ്ടിയിലെ ഭിന്നശേഷിക്കാർക്കുളള നെസ്റ്റ് എന്ന സ്ഥാപനത്തിൽ പരിചരണത്തിൽ കഴിയുന്ന ഒന്നരവയസുകാരിയെ മാത്യുവും മിൻഡിയും ഏറ്റെടുത്തത്. അമേരിക്കൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ് മാത്യു ഫഗാൻ. ആരോരുമില്ലാത്ത കുരുന്നിന് സ്വന്തം മക്കളോടൊപ്പം കരുതലെന്ന ആശയമാണ് ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന മാത്യുവിനെ കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് കുടുംബ കോടതിയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ഏറ്റെടുത്തത്.

Advertisement
Advertisement