അഴകൊടി ദേവീ മഹാക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Sunday 01 May 2022 12:18 AM IST
temple

കോഴിക്കോട്: അഴകൊടി ദേവീ മഹാക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. അഴകൊടി ദേവസ്വം ചെയർമാൻ ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ.നീലകണ്ഠൻ, അഴകൊടി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി.ബാബുരാജ്, മലബാർ ദേവസ്വം ബോർഡ് അസി.കമ്മിഷണർ കെ.സുജാത, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ഗോവിന്ദൻ കുട്ടി, കെ.മോഹനൻ, അഴകൊടി ക്ഷേത്രം കാരണവർ കോളാട്ട് ശങ്കരൻകുട്ടി നായർ, അഴകൊടി ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.പി.സമീഷ്, എം.കെ.രാജൻ, അഴകൊടി ക്ഷേത്രം സ്റ്റാഫ് പ്രതിനിധി എം.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മിഷണർ എ.എൻ.നീലകണ്ഠൻ, അസി. കമ്മീഷണർ കെ. സുജാത എന്നിവരെ ആദരിച്ചു. എട്ട് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം മേയ് ഏഴിന് ആറാട്ടോടെ സമാപിക്കും. ഉത്സവ നാളുകളിൽ സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആഘോഷ വരവുകളും പ്രാദേശിക കലാപരിപാടികളും ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉത്സവാഘോഷം നടത്തുന്നതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 25 മുതൽ നടന്നു വന്നിരുന്ന മഹാ ദ്രവ്യ കലശം സമാപിച്ചു.

Advertisement
Advertisement