കിസാൻസഭ മെമ്പർഷിപ്പ് വിതരണം

Sunday 01 May 2022 12:26 AM IST

അ‌ഞ്ചൽ: കിസാൻസഭ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏരൂരിൽ കർഷകനായ രഞ്ജിത്ത് ലാലിന് ആദ്യ മെമ്പർഷിപ്പ് നൽകി ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. അഡ്വ. ലിജു ജമാൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. സതീഷ്, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എസ്. സന്തോഷ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി വി. മുരളി, എ.ജെ. ദിലീപ്, എസ്. സുദേവൻ, അഡ്വ. പി.ആർ. ബാലചന്ദ്രൻ, ചിന്നുവിനോദ്, കരുകോൺ മുരളി, ഡോൺ.വി. രാജ്, ആർ.എസ്. രജനീഷ്, തങ്കപ്പൻപിള്ള, ഡോ. ജോർജ് ലൂക്കോസ്, ടി.ആർ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ മേയ് 11ന് എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് എം.എൽ.എ പറ‌ഞ്ഞു.

Advertisement
Advertisement