കൂകിപ്പായാൻ ട്രാക്കിൽ ട്രെയിനില്ല

Sunday 01 May 2022 12:35 AM IST

 പ്രതിഷേധവുമായി യാത്രക്കാർ

കൊല്ലം: കൊവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും ഒപ്പം റദ്ദാക്കിയ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

യാത്രക്കാർ സ്റ്റേഷനുകളിൽ സംഘടിച്ച് പരാതി പുസ്തകത്തിൽ യാത്രാക്ലേശം രേഖപ്പെടുത്തിയാണ് പ്രതിഷേധിക്കുന്നത്. ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ പാറശാല മുതൽ ഷൊർണൂർ വരെ പ്രതിഷേധ പരിപാടി നടന്നുവരികയാണ്.

റെയിൽവേ നിലപാട് മാറ്റിയില്ലെങ്കിൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും അഞ്ചുപേരടങ്ങുന്ന സംഘം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസ് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്താനുള്ള ഒരുക്കത്തിലാണ് പ്രതിഷേധക്കാർ.

മുപ്പതിലേറെ പാസഞ്ചറുകളാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കൊവിഡിന്റെ പേരിൽ റദ്ദാക്കിയത്. ജനറൽ കോച്ചുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഇന്റർസിറ്റി, എക്സിക്യുട്ടീവ്, വഞ്ചിനാട് എക്സ്‌പ്രസുകൾ സർവീസ് നടത്തുന്നത്.

സമയക്രമീകരണം യാത്രക്കാർക്ക് അനുകൂലമല്ല. സീസൺ ടിക്കറ്റ് നിരുത്സാഹപ്പെടുത്തുന്നത് റെയിൽവേ സ്വകാര്യവത്കരിക്കാനാണ്.

ലിയോൺസ്, സെക്രട്ടറി

ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Advertisement
Advertisement