ഒറ്റപ്പോയിന്റിന് സിറ്റി തന്നെ മുന്നിൽ

Monday 02 May 2022 12:17 AM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ 4-0ത്തിന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഒരു പോയിന്റ് വ്യത്യാസത്തിൽ ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 34 മത്സരങ്ങളിൽ നിന്ന് 83 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. കഴിഞ്ഞരാത്രി 1-0ത്തിന് ന്യൂകാസിലിനെ തോൽപ്പിച്ച ലിവർപൂളിന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റാണുള്ളത്.

ലീഡ്സിനെതിരായ മത്സരത്തിന്റെ 13-ാം മിനിട്ടിൽ റോഡ്രി,54-ാം മിനിട്ടിൽ നഥാൻ അകെ,78-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ്,ഇൻജുറി ടൈമിൽ ഫെർണാണ്ടീഞ്ഞോ എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തത്.

Advertisement
Advertisement