മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ വിതരണം തുടങ്ങി

Monday 02 May 2022 12:48 AM IST

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് പെർമിറ്റ് അടിസ്ഥാനത്തിൽ ഭക്ഷ്യ വകുപ്പിൽ നിന്നുള്ള മണ്ണെണ്ണ വിതരണം ആരംഭിച്ചു. ലിറ്ററിന് 123.20 രൂപയ്ക്കാണു മത്സ്യഫെഡ് ബങ്കുകൾ വഴിയുള്ള വിതരണം. 25 രൂപ സബ്സിഡിയുണ്ട്.
ഡീലർമാർ കഴിഞ്ഞയാഴ്ച മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ മണ്ണെണ്ണ സ്റ്റോക്കെടുക്കാൻ ധാരണയായിരുന്നു. തുടർന്നാണ് വിതരണം ആരംഭിച്ചത്. പെർമിറ്റുള്ള 14,332 എൻജിനുകളാണുള്ളത്. ഓരോന്നിനും 130 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണയാണു മാസം ലഭിക്കുക. മേയിൽ വിതരണം ചെയ്താലും ഏപ്രിലിലെ വിഹിതം നഷ്ടപ്പെടില്ലെന്നാണ് സൂചന.
റേഷൻ കട വഴി കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം തീരുമാനമായിട്ടില്ല. വില ലിറ്ററിന് 81 രൂപയാണ്. വില കുറഞ്ഞേക്കുമെന്ന് ഡീലർമാർ അറിയിച്ച സാഹചര്യത്തിൽ കാത്തിരിക്കാനാണു ഭക്ഷ്യവകുപ്പിന്റെ തീരുമാനം.

Advertisement
Advertisement