വി.മുരളീധരൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി: എ.ഐ.വൈ.എഫ്

Monday 02 May 2022 12:57 AM IST

തിരുവനന്തപുരം: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട പി.സി.ജോർജിന് പരസ്യ പിന്തുണ നൽകിയതിലൂടെ കേന്ദ്രമന്ത്രി വി.മുരളീധരൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവർ പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്നതിലൂടെ മുരളീധരൻ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കേന്ദ്രമന്ത്രി പരസ്യമായി മാപ്പു പറയണം.

Advertisement
Advertisement