മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം ബനശങ്കരിയിൽ

Wednesday 04 May 2022 12:50 AM IST

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായി ബംഗളൂരിലെ ബനശങ്കരിയിൽ പുതിയ ഷോറൂം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാ​റ്റ്ഫോമിലൂടെ നിർവ്വഹിച്ചു. മുഖ്യാതിഥിയായ കർണ്ണാടക റവന്യൂ മന്ത്റി ആർ.അശോക ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഇന്റർ
നാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്​റ്റ് ഒഫ് ഇന്ത്യ) പി.കെ.സിറാജ്, റീജിയണൽ ഹെഡ് ഫിൽസർ ബാബു, മ​റ്റ് മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബനശങ്കരിയിൽ 100 ഫീ​റ്റ് റോഡിൽ അപ്പോളോ നാഷണൽ സ്‌കൂളിന് എതിർവശത്താണ് പുതിയ ഷോറൂം. കമ്പനിയുടെ കർണ്ണാടകയിലെ 28-ാമത്തെ ഷോറൂമാണിത്.

കാപ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബംഗളൂരിലെ ബനശങ്കരിയിൽ ആരംഭിച്ച പുതിയ ഷോ
റൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാ​റ്റ്ഫോം വഴി നിർവ്വഹിച്ച ശേഷം മുഖ്യാതിഥിയായ കർണ്ണാടക റവന്യൂ മന്ത്റി ആർ.അശോക ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജിയണൽ ഹെഡ് ഫിൽസർ ബാബു, മ​റ്റ് മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ സമീപം

Advertisement
Advertisement