മേയ് ദിനം ആചരിച്ചു

Tuesday 03 May 2022 11:39 PM IST

പത്തനംതിട്ട :കേരള കോൺഗ്രസ് (ബി ) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം തൊഴിലാളി ദിനമായി ആചരിച്ചു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയിക്കുട്ടി അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് പി. കെ. ജേക്കബ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ബിജിമോൾ മാത്യു, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാംകൃഷ്ണൻ, നിയോജകമണ്ഡലം സെക്രട്ടറി ജോയ് മാത്യു, മണ്ഡലം പ്രസിഡന്റുമാരായ ബിജു തോമസ്, അനിൽ തോമസ്, ഷിബു ജോൺ, ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement