കൊല്ലം - ചെങ്കോട്ട പാതയിൽ ട്രെയിനുകൾ റദ്ദാക്കി

Wednesday 04 May 2022 1:50 AM IST

കൊല്ലം: ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കൊല്ലം - പുനലൂർ - ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയത്തിൽ താത്കാലിക മാറ്റം വരുത്തുകയും ചെയ്യുമെന്ന് മധുര റെയിൽവേ ഡിവിഷൻ അറിയിച്ചു.

പുനലൂർ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസും ഗുരുവായൂർ - പുനലൂർ ഇന്റർസിറ്റി എക്സ്‌പ്രസും 21 മുതൽ 28 വരെ പൂർണമായി റദ്ദാക്കി. തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്‌പ്രസ് 27നും പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് 28നും ഉണ്ടാവില്ല. 22 മുതൽ 27 വരെ പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് 75 മുതൽ 90 മിനിട്ട് വൈകിയേ ഓടൂ.

Advertisement
Advertisement