തിരുവനന്തപുരം സി ഇ ടി യുടെ ടെസ്ല ടെക് ഫെസ്റ്റിവൽ മെയ് ഏഴിന്

Wednesday 04 May 2022 12:58 PM IST

തിരുവനന്തപുരം: കോളേജ് ഒഫ് എഞ്ചിനീയറിംഗ് (സി ഇ ടി) യിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റിവലായ 'ടെസ്ല ' മേയ് ഏഴിന് സി ഇ ടി ക്യാമ്പസിൽ വച്ച് നടക്കും.വിദ്യാർത്ഥികളുടെ ഇലക്ട്രിക്കൽ,​ ഇലക്ട്രോണിക്സ് മേഖലയിൽ ഉള്ള സാങ്കേതിക നൈപുണ്യം വർദ്ധിപ്പിക്കുക, നൂതന ആശയങ്ങൾ പരിചയപ്പെടുത്തുക, സാങ്കേതിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ടെസ്ലയുടെ ലക്ഷ്യങ്ങൾ.

ഇലക്ട്രിക്കൽ എൻജിനീയറിംഗ് സംബന്ധമായ പേപ്പർ പ്രസന്റേഷനുകൾ,പ്രദർശനങ്ങൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, മത്സരങ്ങൾ തുടങ്ങിയവ പരിപാടിയെ കൂടുതൽ മിഴിവുറ്റതാക്കും.വിവിധ വിഭാഗങ്ങളിലായി നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ http://tesla20.cet.ac.in എന്ന വെബ്‌സൈറ്റിലുള്ള രജിസ്‌ട്രേഷൻ ലിങ്കുകൾ പൂരിപ്പിയ്ക്കുക. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഫോൺ നമ്പർ : +918921516823, +91 81139 93857