പെരുന്നാൾ വിരുന്നും സ്നേഹ സംഗമവും

Thursday 05 May 2022 12:06 AM IST
എസ്.വൈ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബാ ഗാന്ധിഭവനിൽ പെരുന്നാൾ വിരുന്ന് ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: എസ്.വൈ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബാ ഗാന്ധിഭവനിൽ പെരുന്നാൾ വിരുന്നും സ്നേഹ സംഗമവും സംഘടിപ്പിച്ചു. ഗാന്ധിഭവൻ അന്തേവാസികൾക്ക് വിരുന്ന് സൽക്കാരവും നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, ഫാ.ഗീവർഗ്ഗീസ് ബ്ലാഹേത്ത്, പി.അരവിന്ദാക്ഷൻ പിള്ള, അഷ്റഫ് ഹാജി അലങ്കാർ, എ.പി.മുഹമ്മദ് അഷ്ഹർ, കുടശ്ശനാട് മുരളി, എസ്.മീരാസാഹിബ്, സുധീർ വഴിമുക്ക്, അസീം, പഴകുളം ശിവദാസൻ,കവി ആന്റണി,ഷൈനാസ് പൈനുംമൂട്, ഷാജി പേരാപ്പിൽ, യൂസുഫ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement