ഫിയാസ്റ്റോ ബാസ്കറ്റ്ബാൾ കോച്ചിംഗ് ക്യാമ്പ്

Wednesday 04 May 2022 11:32 PM IST
ബാസ്കറ്റ്ബാൾ

കോഴി​ക്കോട്: ഫിയാസ്റ്റോ ക്ലബ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബാൾ കോച്ചിംഗ് ക്യാമ്പിന് നാളെ തുടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ വൈകീട്ട് നാലുമണിക്ക് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ ബാസ്കറ്റ്ബാൾ കോർട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഏഴുമുതൽ 15 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം വയസ് തെളിയിക്കുന്ന രേഖകളും ആധാർ കാർഡിന്റെ കോപ്പിയും സഹിതം ഇന്ന് വൈകീട്ട് നാലുമണിക്ക് മാനാഞ്ചിറ ബാസ്കറ്റ്ബാൾ കോർട്ടിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736962636, 9446318080.

Advertisement
Advertisement