ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം

Thursday 05 May 2022 1:20 AM IST

താനൂർ: ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച താനൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനാകും. മുൻമന്ത്രി കെ.ടി ജലീൽ മുഖ്യാതിഥിയാവും. താനൂർ ഒലിവ് ഓഡിറ്റോറിയത്തിലാണ് ക്ലാസ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജിന് യാത്രയാകുന്നവർക്കായാണ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിക്കുന്നത്. താനൂർ, തിരൂർ നിയോജകമണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 296 അപേക്ഷകരും വെയിറ്റിംഗ് ലിസ്റ്റ് 500ൽ ഉൾപ്പെടുന്ന 30 പേരും ഉൾപ്പെടെ 326 പേരാണ് പഠന ക്ലാസിൽ പങ്കെടുക്കുക.
ഹജ്ജ് കോ ഓഡിനേറ്റർ അഷ്‌റഫ് അരയൻകോട്, മാസ്റ്റർ ട്രെയിനർമാരായ മുജീബ് വടക്കേമണ്ണ, എൻ.പി ഷാജഹാൻ, ജില്ലാ ട്രെയിനർ യു. റൗഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ, കെ.പി നിസാർ, ഹജ്ജ് വളണ്ടിയർ കരീം വൈലത്തൂർ, അബ്ദുൽ ലത്തീഫ്, പി.കെ മൊയ്തീൻ കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement