രതിയുടെ ദുരിത ജീവിതത്തിൽ കൈത്താങ്ങായി എം.എ. യൂസഫലി

Thursday 05 May 2022 2:13 AM IST

 പത്തുലക്ഷം രൂപ കൈമാറി

കൊല്ലം: വൃക്കകൾ തകരാറി​ലായി​ വി​ധി​ക്ക് മുന്നി​ൽ പകച്ചുനി​ന്ന രതി​ക്കും കുടുംബത്തി​നും വ്യവസായി​ എം.എ. യൂസഫലി​യുടെ കൈത്താങ്ങ്. ശസ്ത്രക്രി​യയ്ക്കും തുടർ ചി​കി​ത്സയ്ക്കുമായി​ 10 ലക്ഷം രൂപയാണ് കൈമാറിയത്.

കൊല്ലം പുന്തലത്താഴം സ്വദേശി രതിയുടെ ഇരു വൃക്കകളും ആറ് വർഷത്തോളമായി തകരാറിലാണ്. അമ്മ തങ്കമണി വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമുള്ള ചെലവ് താങ്ങാൻ കുടുംബത്തിന് കഴിയുമായിരുന്നില്ല. കൂലിപ്പണിക്കാരാണ് ഭർത്താവ് സുനിലും അച്ഛൻ രാജൻപിള്ളയും. രണ്ടു മക്കളുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. വീടിന്റെ വായ്പ തിരിച്ചടവും ഇതിനിടെ മുടങ്ങി. രതിയുടെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെയാണ് യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്.

ലുലു ഗ്രൂപ്പ്‌ റീജിയണൽ ഡയറക്ടർ ജോയി ഷഢാനന്ദൻ, തിരുവനന്തപുരം ലുലു മാൾ മീഡിയ കോ ഓർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ വീട്ടിലെത്തി ചെക്ക് കൈമാറി.

Advertisement
Advertisement