സി.വി.ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
Thursday 05 May 2022 11:57 PM IST
തൃശൂർ: കഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ കഥാപുരസ്‌കാരത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കവണ' അർഹമായതായി ചെയർമാൻ വിജേഷ് എടക്കുന്നി അറിയിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖൻ ചെയർമാനും ടി.ആർ.അജയൻ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.