ജനവിധി എതിരായാൽ കെ-റെയിൽ ഉപേക്ഷിക്കുമോ?: വി. മുരളീധരൻ
Saturday 07 May 2022 1:51 AM IST
കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി സർക്കാരിനെതിരായാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവുമോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ സി.പി.എമ്മിന്റെ കപട മതേതരത്വം വെളിപ്പെട്ടു. ജനങ്ങളെ സി.പി.എം ഭയക്കുന്നതിന് തെളിവാണ് അവരുടെ സ്ഥാനാർത്ഥി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥ. കസ്തൂരിരംഗൻ വിഷയത്തിൽ എല്ലാവിഭാഗത്തിന്റെയും ആശങ്ക കേന്ദ്രം പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.