സി.പി. എം - സഭ ബന്ധം വിവാദം കളത്തിലിറങ്ങി ജോയും ഉമയും

Friday 06 May 2022 8:57 PM IST

കൊച്ചി:തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കത്തോലിക്കാ സഭയുടെ പ്രതിനിധിയാണെന്ന് കോൺഗ്രസ്. നിഷേധിച്ച് സി.പി.എമ്മും സഭയും. സമുദായ നേതാക്കളുടെ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ ബി.ജെ.പിയും ആം ആദ്മി - ട്വന്റി 20 കൂട്ടുകെട്ടും. തൃക്കാക്കരയിൽ അങ്കച്ചൂടേറ്റി വിവാദവും കൊഴുക്കുന്നു.

ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനും ലിസി ആശുപത്രി ഡയറക്ടറായ വൈദികനുമൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതാണ് വിവാദമായത്. . എറണാകുളം അതിരൂപതയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ എതിർക്കുന്നവരും ആരോപണം ഉന്നയിച്ചു. ആരോപണങ്ങൾ സി.എൻ. മോഹനൻ നിഷേധിച്ചു.

ഡോക്ടർ, പൊതുപ്രവർത്തകൻ, സി.പി.എമ്മിന്റെ ഭാഗമായ ഡോക്ടർമാരുടെ സംഘടനയുടെ പ്രവർത്തകൻ എന്നിവ പരിഗണിച്ചാണ് ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വിശദീകരണം. ജോ ജോസഫിനെ അനുമോദിക്കാൻ ആശുപത്രിയിൽ പോയതിൽ തെറ്റില്ല. പള്ളി വികാരിയല്ല, ആശുപത്രി ഡയറക്ടറാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും സഭാ നേതൃത്വവും ഇടപെട്ടെന്ന പ്രചാരണം തെറ്റാണെന്ന് സഭാ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡോ. ജോ ജോസഫിനെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ച് വിജയം ആശംസിച്ചു. ഇടപ്പള്ളി, ചേരാനല്ലൂർ മേഖലകളിൽ ജനങ്ങളെയും പ്രമുഖ വ്യക്തികളെ സ്ഥാനാർത്ഥി സന്ദർശിച്ചു. എൽ.ഡി.എഫ് വിജയം ഉറപ്പാണന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇന്നലെ ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. പി.ടി. തോമസുമായി അടുപ്പമുള്ള സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് ഉമ പറഞ്ഞു. കാക്കനാട് പടമുകൾ ജുമാ മസ്ജിദും ഉമ സന്ദർശിച്ചു. തൃക്കാക്കര ഈസ്റ്റ്, സെൻട്രൽ കൺവെൻഷനുകളിൽ പങ്കെടുത്തു.

ബി.ജെ.പി സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ട്വന്റി 20യുമായി സഹകരിച്ച് മത്സരിക്കുന്ന ആം ആദ്മിയുടെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​ഉ​മാ​തോ​മ​സ്
'​പി​തൃ​തു​ല്യ​നാ​ണ്
സു​കു​മാ​ര​ൻ​ ​നാ​യ​ർ'

കോ​ട്ട​യം​:​ ​പെ​രു​ന്ന​യി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്തെ​ത്തി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​രെ​ ​സ​ന്ദ​ർ​ശി​ച്ച് ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മ​ ​തോ​മ​സ്.​ ​രാ​വി​ലെ​ 10.30​ ​ഓ​ടെ​ ​എ​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​എ​ല്ലാ​വി​ധ​ ​പി​ന്തു​ണ​യും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​പി​തൃ​തു​ല്യ​നാ​യ​ ​ആ​ളാ​ണ് ​സു​കു​മാ​ര​ൻ​ ​നാ​യ​രെ​ന്നും​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​തി​നാ​ൽ​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ങ്കി​ലും​ ​വ്യാ​ഖ്യാ​നി​ച്ചോ​ളൂ​യെ​ന്നും​ ​ഉ​മ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​എ​ന്റെ​ ​പി.​ടി​യ്ക്ക് ​ഏ​റെ​ ​ആ​ത്മ​ബ​ന്ധ​മു​ള്ള​ ​ആ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​വ​രാ​ൻ​ ​വൈ​കി​യ​ത് ​മ​റ്റ് ​തി​ര​ക്കു​ക​ൾ​ ​മൂ​ല​മാ​ണെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.

Advertisement
Advertisement