മലബാർ ഗോൾഡിൽ സ്വർണത്തിന് വിലക്കുറവ്

Saturday 07 May 2022 3:30 AM IST

 ഉപഭോക്താക്കൾക്ക് വൻ നേട്ടം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറികളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏതാനും നാളുകളായി സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്നത് ഏറ്റവും കുറഞ്ഞവില. മലബാർ ഗോൾഡിന്റെ 'വൺ ഇന്ത്യ, വൺ റേറ്റ്" നയത്തിന്റെ ഭാഗമായാണിത്.

ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്ന് രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേവില ഈടാക്കുന്ന നയമാണിത്. കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങാമെന്നതിന് പുറമേ ആനുപാതികമായി പണിക്കൂലിയും ആശ്വാസകരമായി കുറയുമെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം.

ഇന്ത്യയിൽ ഒട്ടേറെ സംസ്ഥാനങ്ങളിൽ സ്വർണത്തിന് വിലക്കൂടുതലാണ്. ഇവിടങ്ങളിൽ വിപണിവിലയും മലബാർ ഗോൾഡിന്റെ വിലയും തമ്മിൽ വലിയ അന്തരമുണ്ട്. ഇതുവഴി വലിയ സാമ്പത്തികാശ്വാസമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഹാൾമാർക്ക് ചെയ്‌ത 22 കാരറ്റ് സ്വർണാഭരണത്തിന് ഗ്രാമിന് 350 രൂപവരെ വിലകുറച്ചാണ് കമ്പനി ലഭ്യമാക്കുന്നത്.

ഉപഭോക്തൃസൗഹൃദമായി

ഫെയർ പ്രൈസ് പോളിസി

ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ഫെയർ പ്രൈസ് പോളിസിയുടെ ഭാഗമായി ആഭരണങ്ങൾക്ക് 2.9 ശതമാനം മുതൽക്കുള്ള പണിക്കൂലിയുമായി മലബാർ ഗോൾഡ് ഇന്ത്യയിൽ എവിടെയും സ്വർണത്തിന് ഒരേവിലയാണ് ഈടാക്കുന്നത്.

അക്ഷയതൃതീയയ്ക്ക് സ്വർണത്തിന് ഏറ്റവും കൂടിയതും കുറഞ്ഞതുമായ വില ഈടാക്കിയ സംസ്ഥാനങ്ങൾ തമ്മിൽ 350 രൂപയുടെ വ്യത്യാസമുണ്ട്. മലബാർ ഗോൾഡിൽ നിന്ന് ആഭരണം വാങ്ങിയവർക്ക് വിലയിൽ വലിയ ആശ്വാസം നേടാൻ കഴിഞ്ഞു.

വേണം ട്രാക്കിംഗ് സംവിധാനം

ഖനനം മുതൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തുംവരെ നിയമപരമായും സുതാര്യവുമായും ഉത്തരവാദിത്വത്തോടെയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വർണം കൈകാര്യം ചെയ്യുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അന്താരാഷ്‌ട്രവിലയും നികുതിയും ഒന്നായിട്ടും സ്വർണത്തിന് പലസംസ്ഥാനങ്ങളിലും പലവിലയാണ്. സ്വർണവില്പന സുതാര്യമാക്കാനായി ഖനനം മുതൽ വിതരണം വരെ കൃത്യമായ ട്രാക്കിംഗ് സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

100%

സ്വർണത്തിന് 100 ശതമാനം പരിശുദ്ധിയും ഉയർന്ന ഗുണനിലവാരവും ഉറപ്പാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ഉപഭോക്താക്കളുടെ അഭിരുചികൾക്ക് അനുസരിച്ച് സ്വർണത്തിലും വജ്രത്തിലും വെള്ളിയിലും വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ വലിയശേഖരം ഷോറൂമുകളിൽ അണിനിരത്തിയിട്ടുണ്ട്.

Advertisement
Advertisement