കെ. മാധവൻ മാസ്റ്റർ നിര്യാതനായി

Saturday 07 May 2022 12:28 AM IST

തളിപ്പറമ്പ്: ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ. മാധവൻ മാസ്റ്റർ (83) നിര്യാതനായി. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ഭാരവാഹി, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റിയംഗം, കൾച്ചറൽ സെന്റർ സ്ഥാപക സെക്രട്ടറി, ഇലത്താളംവയൽ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി തുടങ്ങി നിരവധി സംഘടനകളുടെ നേതൃപദവി അലങ്കരിച്ചിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യസമിതി ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഒരു സാമൂഹ്യപ്രവർത്തകന്റെ നാൾവഴി, മധുരിക്കും ഓർമ്മകൾ, വൃദ്ധവിചാരം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പരിഷത്തിന്റെ ഓർമ്മച്ചെപ്പ്, പി.ടി. ഭാസ്കരപണിക്കർ സ്മൃതിരേഖ, സി.ജി ജനകീയശാസ്ത്രം, ജീവിതം എന്നീ കൃതികളുടെ രചനകളിൽ പങ്കാളിയായി.

പി.ടി ഭാസ്കര പണിക്കാരുടെ പേരിലുള്ള ശാസ്ത്രയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള പ്രഥമ പുരസ്കാരം, കേരള സാഹിത്യ അക്കാഡമി അവാർഡ്, മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം, സീനിയർ സിറ്റി സൺസ് ഫോറത്തിന്റെ ബയോര പുരസ്കാരം തുടങ്ങിയവ ലഭിച്ചു.

ഭാര്യ: കാർത്ത്യായനി. മക്കൾ: ഗീത (റിട്ട. അദ്ധ്യാപിക), യശ്പാൽ (കൊൽക്കത്ത), സജീവൻ (തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസ്), ബൈജു (തളിപ്പറമ്പ് സഹകരണ ആശുപത്രി). മരുമക്കൾ: ബിന്ദു (അദ്ധ്യാപിക, സെന്റ് പോൾസ് സ്കൂൾ, തൃച്ചംബരം), സ്വപ്ന (പോളിടെക്നിക് കണ്ണൂർ), സിന്ധു (കൊൽക്കത്ത), പരേതനായ രാജേന്ദ്രൻ. മൃതദേഹം ഇന്ന് പൊതു ദർശനത്തിനുശേഷം മെഡിക്കൽ പഠനത്തിനായി കൈമാറും.

പടം...