ഓൺലൈൻ ഗെയിം വഴി ഭീഷണി; യുവാവ് അറസ്റ്റിൽ

Sunday 08 May 2022 12:00 AM IST

തൃശൂർ: ഓൺലൈൻ ഗെയിമിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ കണ്ണൂർ പുളിങ്ങോം തേക്കിൻകാട്ടിൽ വീട്ടിൽ അഖിൽ സേവ്യറിനെ (27) തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫ്രീ ഫയർ എന്ന ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട് ഫോട്ടോകൾ കൈക്കലാക്കി മോർഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി പെൺകുട്ടിക്ക് തന്നെ അയച്ചാണ് ഭീഷണിപ്പെടുത്തിയത്.

വിവിധ വെർച്വൽ നമ്പരുകളിൽ നിന്ന് വാട്‌സാപ് ഉണ്ടാക്കി അതിലൂടെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വീഡിയോകാൾ വിളിച്ച് ശല്യം ചെയ്യുകയും മോർഫ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് തൃശൂർ സിറ്റി സൈബർ പൊലീസിലെ എ.എ അഷറഫ്, സന്തോഷ്, ഫൈസൽ, വിനോദ് ശങ്കർ, അനൂപ്, അനീഷ്, വിഷ്ണുകുമാർ എന്നിവർ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement