ആശംസയുമായി ബിബിൻ അജയൻ

Sunday 08 May 2022 12:47 AM IST

ആലുവ: കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരങ്ങൾക്ക് ആശംസകളുമായി സന്തോഷ് ട്രോഫി താരം ബിബിൻ അജയൻ എത്തി. റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ തമ്മിലുള്ള മത്സരങ്ങൾക്കിടെയാണ് ബിബിൻ എത്തിയത്. പൊലീസ് ടീമിലെ കളിക്കാരോട് വിശേഷങ്ങൾ പങ്കുവച്ചു. മത്സരത്തിനിറക്കുന്ന ടീമംഗങ്ങളെ പരിചയപ്പെട്ടു. ഫുട്‌ബാൾ ആണ് തന്റെ ജീവിതമെന്നും സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ജഴ്‌സി അണിയാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും ബിബിൻ പറഞ്ഞു. ടീമിന്റെ ഒത്തൊരുമയുടെയും മികച്ച പ്രകടനത്തിന്റെയും ഫലമായാണ് സന്തോഷ് ട്രോഫി നേടാൻ കഴിഞ്ഞത്. ബിബിൻ അജയൻ പറഞ്ഞു.

Advertisement
Advertisement