കയറ്റുമതിയിൽ 24.22% വളർച്ച

Monday 09 May 2022 2:36 AM IST

കൊച്ചി: ഇന്ത്യയുടെ കയറ്റുമതി വരുമാനം ഏപ്രിലിൽ 24.22 ശതമാനം ഉയർന്ന് 3,​819 കോടി ഡോളറിലെത്തി. എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ,​ ജെം ആൻഡ് ജുവലറി,​ പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതി നേട്ടമാണ് കരുത്തായത്.

ഇറക്കുമതി 26.55 ശതമാനം ഉയർന്ന് 5,826 കോടി ഡോളറായി. ക്രൂഡോയിൽ വിലവർദ്ധനയാണ് പ്രധാന തിരിച്ചടി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,​529 ഡോളറിൽ നിന്നുയർന്ന് 2,​007 ഡോളറായി.

81.21%

ക്രൂഡോയിൽ ഇറക്കുമതി 81.21 ശതമാനം വർദ്ധിച്ച് 1,​950 ഡോളറായി.

$168 കോടി

സ്വർണം ഇറക്കുമതി 623 കോടി ഡോളറിൽ നിന്ന് കഴിഞ്ഞമാസം 168 കോടി ഡോളറിലേക്ക് ഇടിഞ്ഞു.

Advertisement
Advertisement