തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടിക്ക് ചെന്നിത്തലയുടെ 11 നിർദ്ദേശങ്ങൾ

Monday 09 May 2022 2:00 AM IST

ന്യൂഡൽഹി:തിരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ് ഉപസമിതിയിൽ രമേശ് ചെന്നിത്തലയുടെ 11 നിർദ്ദേശങ്ങൾ. മേയ് 13 മുതൽ മൂന്ന് ദിവസങ്ങളിലായി രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യാനുള്ളതാണ് നിർദ്ദേശങ്ങൾ .

ദേശീയ തലത്തിൽ വിജയ സാധ്യതയുള്ള 250 ലോക്സഭാ മണ്ഡലങ്ങൾ കണ്ടെത്തി പാർട്ടി സംവിധാനം ശക്തമാക്കണം. ഒരു പ്രവർത്തകന് 40 വീടുകളുടെ ചുമതല നൽകണം. കോൺഗ്രസിനെ ജനങ്ങളിൽ നിന്ന് അകറ്റുന്ന ജംബോ കമ്മിറ്റികൾ ഒഴിവാക്കണം. ഓരോ ബൂത്തിലും 10-15 സജീവ പ്രവർത്തകരെ ഉറപ്പ് വരുത്തണം. താഴെത്തട്ടിലെ പ്രചാരണത്തിന് വാട്ട്സ്ആപ്പ് കൂട്ടായ്മകൾ ഫലപ്രദമായി ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണം. നേതാക്കളുടെ പ്രവർത്തനമടക്കം ഈ സമിതി നിരീക്ഷിക്കണം. ജനപിന്തുണയ്ക്ക് അനുസൃതമായ ഭാരവാഹിത്വം നൽകണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് ചെന്നിത്തല സമർപ്പിച്ചത്.

Advertisement
Advertisement