തൃശൂർ പൂരത്തിലെ ആസാദി കുട,​ ആശയം സുരേഷ് ഗോപിയുടേത്,​ സ്ഥിരീകരിച്ച് ബി ജെ പിയും

Sunday 08 May 2022 10:20 PM IST

തൃ​ശൂ​ർ​:​ ​രാ​ജ്യ​ത്തി​നു​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ന​ൽ​കു​ന്ന​ ​സ​മ​ർ​പ്പ​ണ​മാ​ണ് ​ദേ​ശീ​യ​ ​നേ​താ​ക്ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​കു​ട​ക​ളെ​ന്ന് ​സു​രേ​ഷ് ​ഗോ​പി പറഞ്ഞു.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ഈ​ ​സ​മ​യ​ത്ത് ​ഇ​തി​നു​ ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​പാ​റ​മേ​ക്കാ​വ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​പൂ​ര​ച്ച​മ​യ​ ​പ്ര​ദ​ർ​ശ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഗാ​ന്ധി​ജി,​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​ആ​സാ​ദ്,​ ​വി​വേ​കാ​ന​ന്ദ​ൻ,​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​കു​ട​യി​ലു​ണ്ട്.​ ​താ​ൻ​ ​ത​ന്നെ​യാ​ണ് ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ആ​ശ​യം​ ​മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിര്‍ദേശിച്ചത് സുരേഷ് ഗോപിയാണെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും അറിയിച്ചു. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വച്ചത് സുരേഷ് ഗോപി തന്നെയാണ്. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് ഗോപി എത്തിയെന്ന് അനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം വിവാദങ്ങളെ തുടർന്ന് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കുടകൾ കുടമാറ്റത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

മൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.