യു.കലാനാഥനെ പൗരാവലി  ആദരിച്ചു

Monday 09 May 2022 12:29 AM IST
പടം : യു കലാനാഥൻ മാസ്റ്ററെ മന്ത്രി പി എ മുഹമ്മദു റിയാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കടലുണ്ടി:​ ​യുക്തിവാദി നേതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ

യു കലാനാഥനെ കടലുണ്ടി- വള്ളിക്കുന്ന് പഞ്ചായത്തുകളിലെ പൗരാവലി ആദരിച്ചു. പരിപാടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കലാനാഥനെ മന്ത്രി പൊന്നാടയണിയിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ഉപഹാരം നൽകി. കലാനാഥന്റെ ​ ​ലേഖനസമാഹാരമായ 'യുക്തിരേഖകൾ' മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി പ്രകാശനം ചെയ്തു. സി.ഫൽഗുനൻ ഏറ്റുവാങ്ങി. കലാനാഥന്റെ ആത്മകഥ 'യുക്തിവാദി' യുടെ കവർ പേജ് പ്രകാശനവും നടന്നു. സ്വാഗതസംഘം ചെയർമാൻ ഇ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വിജയകൃഷ്ണൻ കോലോട്ട് സ്വാഗതവും ടി.അജിത് കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement