അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം സംസ്ഥാന ജനറൽ സെക്രട്ടറി

Monday 09 May 2022 12:00 AM IST

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (ജേക്കബ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. പ്രേംസൺ മാഞ്ഞാമറ്റത്തെ (എറണാകുളം) കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. കെ.എസ്.സി (ജേക്കബ് ) സംസ്ഥാന പ്രസിഡന്റ് , യൂത്ത് കോൺഗ്രസ് ഇന്ദിര സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രേംസൺ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ളീഡറായിരുന്നു. നിലവിൽ യൂത്ത് ഫ്രണ്ട് (ജേക്കബ് ) സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമാണ്‌.

Advertisement
Advertisement