മഹാകാളികായാഗത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ അഭിഷേകം നടത്തി

Monday 09 May 2022 3:04 AM IST

ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് മഹാകാളികാ യാഗത്തിൽ അഭിഷേകം നടത്തുന്നു

മഹാകാളികാ യാഗത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മുതൽ പൗർണമിക്കാവും പരിസരവും കാളീ മന്ത്രങ്ങളാലും ഹോമത്തിൽ നിന്നുയരുന്ന ധൂമങ്ങളാലും നിറഞ്ഞു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായരും കുടുംബവും മഹാകാളികായാഗത്തിൽ പങ്കെടുത്തു.

ഇന്ന് ഉച്ചയോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 51 ശക്തിപീഠങ്ങളിലെയും മുഖ്യതന്ത്രിമാർ എത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഘോഷയാത്രയോടെ തന്ത്രിമാരെ സ്വീകരിച്ച് പൗർണമിക്കാവിലെ യാഗശാലയിലേക്ക് ആനയിക്കും.

 ഇന്നത്തെ പൂജകൾ
രാവിലെ 8 മുതൽ പുണ്യാഹം, ഗണപതി ഹോമം, കലശപൂജ, കാളികായാഗം ആരംഭം, ഏകാദശ രുദ്രമഹാഹവനം ആരംഭം, ശതസഹസ്രകാളികാ ഹവനം ആരംഭം. 11ന് മഹായാഗദേവതാ പൂർണാഭിഷേകം, മഹായാഗദേവതാ അലങ്കാര ആരതി, പൂർണാഹൂതി, ശതസഹസ്രകാളികാ ഹവനത്തിൽ ദേവിക്ക് വസ്ത്രസമർപ്പണം, യാഗമണ്ഡപത്തിൽ മഹത് മാതാ നാരീപൂജ. 12.30ന് മഹാമംഗളാരതി പ്രസാദവിതരണം.1ന് അന്നപ്രസാദം. വൈകിട്ട് 4ന് ശതസഹസ്രകാളികാ ഹവനം പുനർ അനുഷ്ടാനം, കാളികാജപം, 6.30ന് ശതസഹസ്രകാളികാ ഹവനത്തിൽ ആരതി, ഏകാദശ രുദ്രഹവനത്തിൽ ആരതി, കലശപൂജ. 8 ന് അഷ്ട അവധാൻ സേവ.

Advertisement
Advertisement